പത്തനംതിട്ട: ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് വീഡിയോ ചെയ്തതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടതായി വ്ളോഗര്‍ നീനു നല്കിയ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു.
തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ജനാര്ദനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.നീനുവിന്റെ വീഡിയോയ്ക്ക് താഴെ ജനാര്ദനന് അശ്ലീല കമന്റ് ഇട്ടിരുന്നു.അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നാണ് സ്ക്രീന്‍ഷോട്ട് സഹിതം പരാതി നല്‍കിയതെന്ന് വ്ളോഗര്‍ നീതു വ്യക്തമാക്കി.തന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള ആസൂത്രണം പല കോണുകളില്‍ നിന്നും ഉണ്ടാകാറുണ്ടെന്നും നീനു പറയുന്നു. 10 വര്‍ഷമായി മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നതിനാല്‍ തന്റെ സഹപ്രവര്‍ത്തകരോട് തോന്നുന്ന വികാരം മാത്രമാണ് ആശ വര്‍ക്കര്‍മാരോടും തോന്നിയതെന്നും അവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ കിട്ടണം എന്ന് ഉദ്ദേശിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നെന്നും നീനു വ്യക്തമാക്കുന്നു.
'ആദ്യത്തെ രണ്ട് വീഡിയോയും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായ സമയത്ത് ഞാന്‍ കമ്മീഷന് വാങ്ങിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്ന തരത്തിലുള്ള കമന്റുകള്‍ വന്നു. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകളുമുണ്ടായിരുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലില്‍ കേസ് കൊടുത്തു. മൂന്നാമത് ചെയ്ത വീഡിയോ ഒരുപാട് പേര് റിപ്പോര്‍ട്ട് ചെയ്ത് വീഡിയോ ഹൈഡ് ചെയ്യിപ്പിച്ചു. ഈ വീഡിയോ ജനങ്ങള്‍ക്കിടയിലും ആശ വര്‍ക്കര്‍മാര്‍ക്കിടയിലും എത്തരുത് എന്ന രീതിയില്‍ മന:പൂര്‍വ്വമായാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.'-നീനു വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.