മഴക്കോട്ടിൽ വടിവാൾ ഒളിപ്പിചെത്തി,വയോധികനെ വെട്ടിയെ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

മഴക്കോട്ടിൽ വടിവാൾ ഒളിപ്പിചെത്തി,വയോധികനെ വെട്ടിയെ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

കുറ്റ്യാടി; കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുകൊണ്ടു വെട്ടിപ്പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്.


തിങ്കളാഴ്ച വൈകിട്ടാണു മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടിയത്. ലിനീഷിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

കക്കട്ടിൽ അങ്ങാടിയിൽ കടയുടെ മുന്നിൽ നടപ്പാതയിൽ വച്ചാണു വെട്ടിയത്. മഴക്കോട്ടും മാസ്കും ധരിച്ച ലിനീഷ്, വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ചാണ് എത്തിയത്. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു.

സാരമായി പരുക്കേറ്റ ഗംഗാധരൻ ചികിത്സയിലാണ്. ബന്ധുവിന്റെ വീട്ടിൽ സിപിഎം പാർട്ടി യോഗം നടത്തുന്നത് ബിജെപി അനുഭാവിയായ ഗംഗാധരനും മകനും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണു കരുതുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network