തിരുവനന്തപുരം ;മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്.
അടുത്തവർഷം കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഫെയ്സ് ബുക്ക് പേജിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചത്.ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് അറിയിച്ചു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് മുഖ്യമന്ത്രി വെയില്‍സ് സന്ദർശിച്ച വേളയിൽ കൂടുതൽ ആരോഗ്യപ്രവര്‍ത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുളള ചർച്ച നടത്തിയിരുന്നു. തുടർന്ന് 2024 മാർച്ച് ഒന്നിന് ഇത് സംബന്ധിച്ച് വെയിൽസ് അധികൃതരുമായി കരാറിലേർപ്പെടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.