ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു.
തനിക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്ന വിവരം ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലടെയാണ് ശൈഖ് ഹംദാന്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.മാതാവ് ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ ബഹുമാനാർഥം ഹിന്ദ് എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്.രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ശൈഖ് ഹംദാനുള്ളത്.2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികൾ ജനിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, ആൺകുട്ടിയുടെ പേര് റാശിദ് എന്നും പെൺകുട്ടിയുടെ പേര് ശൈഖ എന്നുമാണ്."അവൾ ഹിന്ദ്'' നാലാമത്തെ കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് ദുബൈ കിരീടാവകാശി
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.