പൊൻമുടി: തിരുവനന്തപുരം പൊൻമുടിയിൽ മദ്ധ്യവയസ്കയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്.55 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കുളത്തുപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശി രാജൻ (52) ആണ് പീഡിപ്പിച്ചത്.രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്ധ്യവയസ്കയുടെ ലയത്തിൽ അതിക്രമിച്ച് കയറി യായിരുന്നു പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇവർ ലയത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.10 പേർക്ക് താമസിക്കാവുന്ന ലയങ്ങളാണ് ഇവിടെ ഉള്ളത്. ഇവർ രണ്ട് പേരും മാത്രമാണ് ഇപ്പോൾ ഈ ലയത്തിൽ താമസിക്കുന്നത്. മദ്ധ്യവയസ്ക തന്നെയാണ് പീഡന വിവരം ഇന്ന് രാവിലെ തൊട്ട് സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്.പൊൻമുടി പോലീസ് മൊഴി രേഖപ്പെടുത്തി. പോലീസ് രാജനെ ചോദ്യം ചെയ്യുന്നു. ഒന്നര വർഷമായി രാജൻ ഇവിടെ എസ്റ്റേറ്റിലെ ജീവനക്കാരനാണ്.തിരുവനന്തപുരം പൊൻമുടിയിൽ മദ്ധ്യവയസ്കയെ പീഡിപ്പിച്ച പ്രതി പിടിയിൽ
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.