കശ്മീര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍.
കത്വജില്ലയിലെ സന്യാല്‍ ഗ്രാമത്തിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഭീകരര്‍ക്കെതിരെ സുരക്ഷാ സേന വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ആര് പി എഫ്, ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക ഓപ്പറേഷന് വിഭാഗം, സൈന്യം എന്നിവര്‍ സംയുക്ത ഓപ്പറേഷന് നടത്തിയത്.
ഹിരാനഗര്‍ സെക്ടറില്‍ അതിര്‍ത്തിക്ക് സമീപത്തുള്ള കാട്ടുപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് മുതല്‍ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.