പൊന്നാനി സ്റ്റേഷൻ പരിധിയിലെ കാലടി നരിപ്പറമ്പിൽ, അന്യദേശക്കാർ നിയമവിരുദ്ധമായി താമസിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്, 2025 മാർച്ച് 13-ന് പുലർച്ചെ 2 മണിക്ക് പൊന്നാനി എസ്.ഐ അരുണും സംഘവും നടത്തിയ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി.
നരിപ്പറമ്പ് സ്വദേശിയുടെ ആക്രിക്കടയിൽ യാതൊരുവിധ രേഖകളുമില്ലാതെ താമസിക്കുകയായിരുന്ന മുഹമ്മദ് യൂസഫ് (22/25 വയസ്സ്, പിതാവ് ബുഹാറനുദ്ദീൻ, 24 പർഗാനാസ്, വെസ്റ്റ് ബംഗാൾ), സൈഫുൾ മൊണ്ടാൽ (45/25 വയസ്സ്, പിതാവ് പോർമാൻ മൊണ്ടാൽ, 24 പർഗാനാസ്, വെസ്റ്റ് ബംഗാൾ), സാഗർ ഖാൻ (36/25 വയസ്സ്, പിതാവ് സോംസോം ഖാൻ, മുംഗൽ ഗാന്ധി, ബൗങ്ങാസി, വെസ്റ്റ് ബംഗാൾ, 24 പർഗാനാസ്) എന്നിവരാണ് അറസ്റ്റിലായത്.
പൊന്നാനി പോലീസ് സ്റ്റേഷനിൽ Cr 335./2025 U/s 13,14(b) FOREIGNERS ACT 1946, 3,4 PASSPORT (ENTRY INTO INDIA) ACT 1920 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.