മാറഞ്ചേരിയിൽ വാഹനാപകടം;യുവതിക്ക് ദാരുണാന്ത്യം

മാറഞ്ചേരി: പനമ്പാട്ട് ഉണ്ടായ വാഹനാപകടത്തിൽ അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിൻ്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ (36) മരണപ്പെട്ടു.ഇന്നലെ (ബുധൻ) വൈകുന്നേരം അഞ്ച് മണിയോടെ ഭർത്താവിൻ്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ ശരീരത്തിലേക്ക് പിന്നാലെ വന്ന ബൊലേറോ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങി.
മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഷിഫാനും ഏഴാം ക്ലാസ് വിദ്യാർത്ഥി നസലും മക്കളാണ്. മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്.തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം അംഗമായിരുന്നു ഹാരിഫ. പോസ്റ്റ്മോർട്ടത്തിന് ശേഷം കോടഞ്ചേരി ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !