എടപ്പാൾ : അമൃത ആശുപത്രിയും മാതാ അമൃതാനന്ദമയീമഠം കുറ്റിപ്പാലയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 23 ഞായറാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ മാതാ അമൃതാനന്ദമയീമഠം, കുറ്റിപ്പാല, എടപ്പാളിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി സ്വാമിനി അതുല്യാമ്യതപ്രാണാ (മഠാധിപതി, മത അമൃതാനന്ദമയീമഠം, എടപ്പാൾ/താനൂർ) അനുഗ്രഹ പ്രഭാഷണം നടത്തും. ബഹു. സബ് കളക്ടർ ശ്രീ. ദിലീപ് കെ. കൈനിക്കര IAS ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ അഡ്വ. ശങ്കു ടി. ദാസ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നജീബ്, പ്രോഫ. സി. ശ്രീകുമാർ (ഫോർമേർ Superintendent IMCH, കാലിക്കറ്റ് മെഡിക്കൽ കോളേജ്) എന്നിവർ സാന്നിധ്യം വഹിക്കും.വിദഗ്ധ സേവനങ്ങൾ
ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗവിഭാഗം, നേത്രചികിത്സ (ഓഫ്താൽമോളജി), അസ്ഥിരോഗവിഭാഗം (ഓർത്തോപഡിക്സ്), ഇ.എൻ.ടി, ഗൈനക്കോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും.
രജിസ്‌ട്രേഷൻ നിർബന്ധം
പരിശോധനക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണു്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 📞 9447626263, 7907760021, 9846640602
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.