ചാലിശേരി: ചാലിശേരി ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്നുള്ള വിഹിതം രണ്ട് സ്കൂളുകൾക്കും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിലേക്കും നൽകി ഫുട്ബോൾ സംഘാടകർ നാടിന് മാതൃകയായി.
![]() |
ചാലിശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഘാടകർ തുക കൈമാറുന്നു |
![]() |
ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലേക്ക് സംഘാടകർ തുക കൈമാറുന്നു |
മൽസരത്തിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് ഗവ:ഹയർ സെക്കണ്ടറി സ്കൂളിനും , ജി.എൽ പി സ്കൂളിനും പഞ്ചായത്തിനും ലഭിച്ച തുക ഒരുപോലെ നേട്ടമായിമാറി. പഞ്ചായത്തിന്റെ പിന്തുണയും സ്‌കൂളുകളുടെ സജീവ സഹകരണവും കൂടിയായപ്പോൾ ടൂർണമെന്റ് കൂടുതൽ തിളങ്ങിയിരുന്നു.
നാട്ടിലുള്ള കായിക സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കാനും പുതിയ തലമുറയെ കളിസ്ഥലത്തേക്ക് ആകർഷിക്കാനുമുള്ള ശ്രമം വിജയകരമായി നടപ്പാക്കി.
ചാലിശ്ശേരി ഗവ:ഹയർ സെക്കറി സ്കൂളിന് 30000 രൂപയും , ജി. എൽ. പി സ്കൂളിന് 20000 രൂപയും , പഞ്ചായത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ എന്നിങ്ങനെയാണ് സംഘാടകർ നൽകിയത്.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫൈസൽ മാഷ്, കൺവീനർ ഷാജഹാൻ നാലകത്ത്, ട്രഷറർ ജിജു ജേക്കബ് , മഹാത്മ രക്ഷാധികാരി ബാബു നാസർ , നൗഷാദ് മുക്കൂട്ട , കോർഡിനേറ്റർമാരായ എ.എം. ഇക്ബാൽ , , സി.വി. മണിക്ണoൻ , പി.എസ് വിനു , സി.എം സജീവൻ , ബോബൻ സി പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികൾ തുക കൈമാറി.
ചടങ്ങിൽ ജി എച്ച് എസ് എസ് സ്കൂൾ പ്രധാനദ്ധ്യാപിക കെ. സുവർണ്ണകുമാരി , പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ്കുമാർ , ജി എൽ പി പിടിഎ പ്രസിഡൻ്റ് വി.എൻ ബിനു , വികസന സമിതി ചെയർമാൻ എം എം അഹമ്മദുണ്ണി , ജി എൽ പിസ്കൂൾ പ്രധാനദ്ധ്യാപകൻ ഇ. ബാലകൃഷ്ണൻ , പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ , പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ വി.എസ് ശിവാസ് , കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.