വസായ്: സോഷ്യൽ മീഡിയ ഓൺലൈൻ തട്ടിപ്പുകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും സ്ത്രീ സമൂഹം ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര എ ഡി ജി പി അശ്വതി ദോർജെ പറഞ്ഞു.
വസായിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തിക തട്ടിപ്പിന്നും സ്നേഹം നടിച്ച് ചതിക്കുഴിയിൽ വീഴ്ത്തുന്നതിനും അധികവും ഇരയാകുന്നത് സ്ത്രീകളാണ് സ്ത്രീകൾ ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും അശ്വതി ദോർജെ കൂട്ടിച്ചേർത്തു.മഹിളകളുടെ ഉന്നമനത്തിന് പിന്തുണ നൽകേണ്ടത് മഹിളകൾതന്നെയാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജമ്മു കാശ്മീർ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ചെയർപേഴ്സൺ ഡോ: ഹീന ഷാഫി ഭട്ട് പറഞ്ഞു. ചടങ്ങിൽ പ്രതീക്ഷ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ഉത്തംകുമാർ അധ്യക്ഷത വഹിച്ചു.വസായിയിലെ എട്ടോളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാർ നഴ്സുമാർ, ഡോക്ടർമാർ അറ്റൻഡർമാർ ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ നാനൂറോളം പേർക്ക് ചടങ്ങിൽ ഉപഹാരമായി സാരി വിതരണം ചെയ്തു.അശ്വതി ദോർജെ ഐ പി എസ്, ഡോ: ഹീന ഷാഫി ഭട്ട്, ഡോ: അൽമാസ് ഖാൻ, താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ: യോജന ജാദവ്, സാമൂഹ്യ പ്രവർത്തക ഗീത അയ്രെ, പ്രൊഫ ഉജ്വല വിനോദ് ഗായ്ക്ക്വാഡ് ഡോ: ലലൻ സമീർ പലസ്ക്കർപ്രജ്ഞ കുൽകർണി, പ്രീതി ജാദവ് കാലെ കമൽ ഭാസ്ക്കർ വർത്തക് നളിനി സത്പുതെ എന്നിവർക്ക് ചടങ്ങിൽ വെച്ച് ദുർഗ്ഗ ശക്തി അവാർഡുകൾ വിതരണം ചെയ്തു. കലാസാംസ്ക്കാരിക പരിപാടികളും അരങ്ങേറി.സൈബർ തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ ജാഗ്രത പാലിക്കണം; അശ്വതി ദോർജെ ഐ പി എസ്
0
ഞായറാഴ്ച, മാർച്ച് 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.