പരാതി നൽകിയതിന് പ്രതികാരം; 20 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; 21 വയസ്സുകാരൻ അറസ്റ്റിൽ

കായംകുളം: കായംകുളത്ത് സ്ഥിരമായി ശല്യം ചെയ്തതിന് പരാതി നൽകിയ യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ.

വള്ളികുന്നം സ്വദേശിനിയായ 20 വയസുകാരിയെ സ്ഥിരമായി ശല്യം ചെയ്തതിനെത്തുടർന്നാണ് യുവതി വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രകോപിതനായ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 21കാരനായ കൈലാസ് നാഥിനെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കായംകുളം ഡി.വൈ.എസ്. പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷാ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൈലാസ് നാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !