വിഴിഞ്ഞം രാജ്യാന്തര തുറമുഖം ആഗോള മാരിടൈം ഭൂപടത്തിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുകയാണ്.
ഈ വർഷം ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു- കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത് മലയാളികളുടെ സ്വന്തം വിഴിഞ്ഞം തുറമുഖമാണ്.
ജനുവരി മാസത്തിലെ രണ്ടാം സ്ഥാനമാണ് ഒരുമാസം പിന്നിട്ടപ്പോഴേക്കും ഒന്നാം സ്ഥാനമായി മാറിയതെന്നത് ഏറെ അഭിമാനകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൽ കൈകാര്യം ചെയ്തത്.
ട്രയൽ റൺ തുടങ്ങി 8 മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി 3 മാസവും മാത്രം പിന്നിടുമ്പോഴാണ് വിഴിഞ്ഞം ഈ സുവർണ നേട്ടം കൈവരിച്ചത്. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പലുകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു.
സമുദ്ര വാണിജ്യ മേഖലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷമായ സ്ഥാനം അടിവരയിടുന്നതാണ് ഈ നേട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.