മഞ്ചേരി: ഇന്നത്തെ ഓരോ പുലരിയും പൊട്ടി വിടരുന്നത് മാരക ലഹരി ഉപയോഗം മൂലമുള്ള അക്രമം, കൊലപാതകം, ബലാൽസംഗം തുടങ്ങിയ കെട്ട വാർത്തകളാലാണെന്നും, അതിനെ പ്രതിരോധിക്കാൻ സാംസ്കാരിക സംഘടനകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും കാടാമ്പുഴ ദേവസ്വം ട്രസ്റ്റിയും മുൻ സി.എം.ഒ (ആയുർവേദ)യുമായ ഡോ.രാമചന്ദ്ര വാര്യർ പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രം മഞ്ചേരി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]() |
ഭാരതീയ വിചാരകേന്ദ്രം മഞ്ചേരി യൂണിറ്റ് സമ്മേളനം കാടാമ്പുഴ ദേവസ്വം ട്രസ്റ്റിയും മുൻ സി.എം.ഒ (ആയുർവേദ)യുമായ ഡോ.രാമചന്ദ്ര വാര്യർ ഉദ്ഘാടനം ചെയ്യുന്നു |

ചൈതന്യവത്തായ നമ്മുടെ ഇന്നത്തെ യുവ തലമുറയെ നശിപ്പിക്കാനായാൽ 15-20 വർഷം കൊണ്ട് ഈ രാജ്യത്തെ നശിപ്പിക്കാനാവും. അതുവഴി ഭാരതത്തെ തകർക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. വഴിതെറ്റുന്ന യുവത്വത്തെ നേർവഴിക്കു നയിക്കാൻ ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അരാജകത്വത്തിന് ഭാരതീയമായ ബദലാണ് നമ്മുടെ സനാതനസംസ്കാരം.

ഇത് കുട്ടികളിലേക്ക് പകർന്നു നൽകിയാൽ മറ്റൊരു ലഹരി തേടി കുട്ടികൾ പോവില്ല. അതോടൊപ്പം നമ്മുടെ രാഷ്ട്രത്തിൻ്റെ ശാസ്ത്ര, സാഹിത്യ, സാംസ്കാരിക പൈതൃകം കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ് അഡ്വ.കെ.ആർ.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് പി.കെ.വിജയൻ, വിചാരകേന്ദ്രം യൂണിറ്റ് സെക്രട്ടറി ടി.മുകുന്ദൻ, ട്രഷറർ മാധവൻ ചീരക്കുഴി, പാലക്കാട് മേഖല സംഘടനാ സെക്രട്ടറി രാമചന്ദ്രൻ പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി കെ.കൃഷ്ണകുമാർ, പി.കെ.അജയൻ, അഡ്വ.ടി.സുഭാഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
അഡ്വ.കെ.ആർ.അനൂപ് (പ്രസിഡന്റ്), അശോക പിഷാരടി.ടി.പി (വൈസ് പ്രസിഡന്റ്),
അഡ്വ സുഭാഷ്.ടി (സെക്രട്ടറി), അജയൻ.പി.കെ (ജോ. സെക്രട്ടറി),
മുകുന്ദൻ.ടി (ട്രഷറർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.