ഭാരം 2000 കിലോ, കൊച്ചുവേളി സ്വദേശിയുടെ വലയില്‍ കുരുങ്ങിയ തിമിംഗലസ്രാവ് മണലില്‍ പുതഞ്ഞു; പണിപ്പെട്ട് കടലിലേക്കയച്ചു

തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകള്‍ വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ എട്ടു മണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗില സ്രാവുകള്‍ കുടുങ്ങിയത്.

വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി.  വേലിയിറക്ക സമയമായതിനാല്‍ ഒരെണ്ണം തീരത്തെ മണലില്‍ കുടുങ്ങിയത് മത്സ്യത്തൊഴിലാളികളെ വലച്ചു.

ഏകദേശം രണ്ടായിരം കിലോയോളം വരുന്ന സ്രാവായതിനാല്‍ തള്ളിമാറ്റാനും ബുദ്ധിമുട്ടായി. വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ സ്രാവിനെ കടലിലേയ്ക്ക് നീക്കുകയായിരുന്നു.
സ്രാവ് ഇനത്തില്‍പെട്ട ജീവിയാണെങ്കിലും നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പെടെയുള്ള തിമിംഗലങ്ങളുടെ ഭക്ഷണ രീതി തന്നെയാണ് ഇവയുടെതും. അതുകൊണ്ടാണ് തിമിംഗല സ്രാവെന്ന് അറിയപ്പെടുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !