അയര്‍ലണ്ടിന്റെ ദേശിയ ദിവസമായി, സെന്റ് പാട്രിക് ദിനം"1000 വർഷത്തിലേറെയായി, എല്ലാ വർഷവും മാർച്ച് 17 ന് ആഘോഷിക്കുന്നു.
അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ആവേശപൂര്‍വം വിവിധ ഭാഗങ്ങളില്‍ സെന്റ് പാട്രിക്സ് പരേഡില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. ഗാള്‍വേ പരേഡില്‍ മറാത്തി മണ്ഡല്‍, വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്നിവര്‍ തിരുവാതിരയും, തെയ്യവും കഥകളിയും പുലികളിയും വെളിച്ചപ്പാടും നാടന്‍കലകളുമായി ആഘോഷത്തെ ആവേശ ഭരിതമാക്കി.
നടന്ന സെന്റ് പാട്രിക്സ് പരേഡിലും ഇന്ത്യന്‍ സമൂഹം തങ്ങളുടെ വ്യക്തമായ സാന്നിധ്യം അറിയിച്ചു.
വർഷങ്ങളായി, അയർലണ്ടിന്റെ രക്ഷാധികാരിയായ വിശുദ്ധ പാട്രിക്കിന്റെ മരണത്തെ അനുസ്മരിക്കുന്ന മതപരമായ അവധി, പരേഡുകൾ, സംഗീതം, പ്രത്യേക ഭക്ഷണങ്ങൾ, നൃത്തങ്ങൾ, വിശുദ്ധനുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന പച്ച നിറം എന്നിവയിലൂടെ ഐറിഷ് സംസ്കാരത്തെ ആഘോഷിക്കുന്ന ഒരു ദിവസമായി "സെന്റ് പാട്രിക് ദിനം" രൂപാന്തരപ്പെട്ടു.
അന്നത്തെ പുറജാതീയ അയർലണ്ടിലേക്ക് ക്രിസ്തുമതം കൊണ്ടുവന്നതിന്റെ ബഹുമതി ലഭിച്ച അയര്‍ലണ്ടിന്റെ പുണ്യാളന്‍ സെന്റ് പാട്രിക്, രാജ്യത്തെ ക്രിസ്തുമതവുമായി ബന്ധിപ്പിക്കാൻ, ഇടപെടുന്ന യക്ഷികളാണെന്ന് വിശ്വസിക്കപ്പെടുന്ന ലെപ്രെചൗണുകൾ പോലുള്ള കെൽറ്റിക് ചിഹ്നങ്ങൾ ഉപയോഗിച്ചു. സഭയുടെ പ്രതീകമായി ഷാംറോക്കുകൾ (മൂന്ന് ഇലകളുള്ള ക്ലോവറുകൾ) അദ്ദേഹം തിരഞ്ഞെടുത്തുവെന്നും പരിശുദ്ധ ത്രിത്വത്തിന്റെ ആശയം തന്റെ അനുയായികൾക്ക് വിശദീകരിക്കാൻ അതിന്റെ മൂന്ന് ഇലകൾ ഉപയോഗിച്ചുവെന്നും ഐതിഹ്യം പറയുന്നു. അയർലൻഡുമായി ബന്ധപ്പെട്ട നിരവധി ചിഹ്നങ്ങളും ഇതിഹാസങ്ങളും, ലെപ്രെചൗണുകൾ, ഷാംറോക്കുകൾ എന്നിവ സെന്റ് പാട്രിക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നു.
അയര്‍ലണ്ടില്‍ വിവിധ കൗണ്ടികളില്‍ തലേന്നും പിറ്റേന്നുമായി ആഘോഷങ്ങള്‍ പൊടി പൊടിച്ചു. അഡ്വെന്‍ചേഴ്സായിരുന്നു ഈ വര്‍ഷത്തെ പരിപാടിയുടെ തീം. എന്നാല്‍ ഏറ്റവും വലിയ പരേഡുകളും സംഗീതവും നൃത്തവുമെല്ലാം നിറഞ്ഞ വര്‍ണ്ണക്കാഴ്ചകളാസ്വദിക്കാന്‍ അയര്‍ലണ്ടിന്റെ ജനസഞ്ചയം ഡബ്ലിന്റെ സ്ട്രീറ്റുകളിലേയ്ക്ക് ഒഴുകി. കുട്ടികളും മുതിര്‍ന്നവരും വിദേശ സഞ്ചാരികളുമെല്ലാം ഡബ്ലിന്‍ നഗരവും പരിസര പ്രദേശങ്ങളും കീഴടക്കി. ഡബ്ലിന്‍ നഗരം പച്ച നിറത്തിന്റെ പലവിധ ഷേഡുകളിലുമായി കാഴ്ചക്കാരെ വരവേറ്റു.
പലരും ഷാംറോക്കുകളും (ഗ്രീന്‍ ഇല ☘️) മുഖത്ത് ഐറിഷ് ത്രിവര്‍ണ്ണവും ലെപ്രെചൗണ്‍ തൊപ്പികളും ഐറിഷ് ജേഴ്‌സികളുമണിഞ്ഞത്തെിയതോടെ അയര്‍ലണ്ടിന്റെ തലസ്ഥാന നഗരി പച്ച തുരുത്ത് ആയി മാറി മാറി. ബാന്റുകളും നിരവധിയായ കിടിലന്‍ ഫ്ളോട്ടുകളും പരേഡിനെ അത്യാകര്‍ഷകമാക്കി. ആന്‍ ഗാര്‍ഡയിലെ അംഗങ്ങള്‍, ഐറിഷ് കോസ്റ്റ് ഗാര്‍ഡ്, ബാറ്റണ്‍ ട്വിര്‍ലറുകള്‍, അര്‍ട്ടെയ്ന്‍ ബാന്‍ഡ് എന്നിവയും പരേഡിന്റെ ഭാഗമായി. ഡബ്ലിന്‍ മൃഗശാലയുടെ ഗംഭീര ഫ്്ളോട്ടുമുണ്ടായിരുന്നു. ബുയി ബോള്‍ഗ്, സ്പ്രോയ്, ഇനിഷോവന്‍ കാര്‍ണിവല്‍ ഗ്രൂപ്പ്, ദി ഔട്ടിംഗ് ക്വീര്‍ ആര്‍ട്സ് കളക്ടീവ്, ആര്‍ടാസ്റ്റിക്, ആര്‍ട്ട് എഫ്എക്സ്, കോര്‍ക്ക് പപ്പട്രി കമ്പനി, പാവീ പോയിന്റ് ട്രാവലര്‍ ആന്‍ഡ് റോമ സെന്റര്‍ എന്നിവരാണ് പരേഡിനെത്തിയ മറ്റ് ഗ്രൂപ്പുകള്‍. നടിയും ഡബ്ലിന്‍ സ്വദേശിനിയുമായ വിക്ടോറിയ സ്മര്‍ഫിറ്റ് ആയിരുന്നു ഈ വര്‍ഷത്തെ ഡബ്ലിനിലെ ഗ്രാന്‍ഡ് മാര്‍ഷല്‍.
ഇന്ന്, ലോകമെമ്പാടുമായി 200-ലധികം രാജ്യങ്ങളിൽ സെന്റ് പാട്രിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡ്, വടക്കൻ അയർലൻഡ്, കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, ബ്രിട്ടീഷ് വിദേശ പ്രദേശമായ മോണ്ട്സെറാത്ത്, എന്നിവിടങ്ങളിൽ ഇത് ഒരു ദേശീയ അവധിയാണ്. ഓസ്ട്രേലിയ, അമേരിക്ക ഇവിടെയും സെന്റ് പാട്രിക് ദിനം ആഘോഷിക്കുന്നു. സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച്, വൈറ്റ് ഹൗസിന്റെ വടക്കന്‍ പുല്‍ത്തകിടിയാകെ പച്ച നിറത്തിലുള്ള ജലധാരകൊണ്ട് നിറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.