യുകെ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് സ്വദേശി അഞ്ജു അമൽ യുകെയിൽ നിര്യാത യായി. ഞെട്ടല്‍ വിട്ടു മാറാതെ ഹൃത്തുക്കളും ബന്ധുക്കളും.
വയനാട് സ്വദേശിയായ അഞ്ജു അമൽ (29) ഇന്ന് രാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പനി ബാധിച്ച് അഞ്ജുവിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അഞ്ജുവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും അവർ മരിക്കുകയും ചെയ്തു.
ഭർത്താവ് അമൽ അഗസ്റ്റിൻ. രണ്ട് വർഷം മുമ്പാണ് അവർ വിവാഹിതരായത്. പുൽപ്പള്ളി ആനിത്തോട്ടം ജോർജിന്റെയും സെലിന്റെയും മകളാണ്. സഹോദരി - ആശ (ഐഎസ്എഎഫ് ബാങ്ക്. (തിരൂർ)
കഴിഞ്ഞ അഞ്ച് വർഷമായി അഞ്ജു നോർത്താംപ്ടണിൽ താമസക്കാരിയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്തരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.