ചാലിശ്ശേരി ആലിക്കരയിലെ നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് കുന്നംകുളം ആസ്ഥാനമായുള്ള ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകി.
പ്രദേശത്തെ നിർധന കുടുംബത്തിൻ്റെ വീട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഈ സഹായം നൽകിയത്.കഴിഞ്ഞ വർഷം സമീപ ദിവസങ്ങളിലായി ഗൃഹനാഥനും മകനും മരണമടഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ കുടുംബത്തിൻ്റെ വീട് നിർമ്മാണം പൂർത്തിയാക്കാൻ നവയുഗ പൂരാഘോഷ കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതിനായി, മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനായി 5,03,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചിരുന്ന ചിറക്കൽ കാളിദാസൻ എന്ന ആനയെ ഒഴിവാക്കുകയും ആ തുക വീട് നിർമ്മാണത്തിനായി ഉപയോഗിക്കാൻ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഈ ഉദ്യമത്തിന് പിന്തുണ നൽകിക്കൊണ്ടാണ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയത്. ചടങ്ങിൽ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ലെബീബ് ഹസ്സൻ, ഷെമീർ ഇഞ്ചക്കാലിൽ, ജിനീഷ് തെക്കേക്കര എന്നിവർ നവയുഗ പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് ചെക്ക് കൈമാറി. തുടർന്ന്, കമ്മിറ്റി ഭാരവാഹികളെ പൊന്നാടയണിയിക്കുകയും കഥകളി ശിൽപം നൽകി ആദരിക്കുകയും ചെയ്തു.ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര, സതീഷ് കുമാർ പുളിയത്ത്, ജസ്റ്റിൻ പോൾ, ഇ.എം.കെ ജിഷാർ, ജിനീഷ് നായർ, കെ.വി സാംസൺ, ഡേവിഡ് ചെറിയാൻ, ഷൈജു സൈമൺ എന്നിവരും നവയുഗ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി കെ.കെ പ്രേമൻ, പ്രസിഡൻ്റ് എം.എസ്. മനു, സെക്രട്ടറി എൻ.എസ്. സനൂപ്, ട്രഷറർ എം.കെ. ശരത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഈ ജീവകാരുണ്യ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നവയുഗ പൂരാഘോഷ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അവർ, ഇനിയും ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.