മലപ്പുറം: ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോൽസവം മാർച്ച് 4 ചൊവ്വാഴച ആഘോഷിക്കും.
രാവിലെ നാലിന് നടതുറക്കും വിശേഷാൽ പൂജകൾക്ക് മേൽശാന്തി മംഗലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വo വഹിക്കും.ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും ശങ്കരപാട്ടിൽ പരമേശ്വരൻ നായർ , മണി എന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും , ഗജവീരനും അകമ്പടിയാകും
തുടർന്ന് പന്ത്രണ്ടിലധികം ദേശ പൂരങ്ങൾ ക്ഷേത്രത്തിലെത്തും. രാത്രിയിൽ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴൽപറ്റ് തായമ്പക എന്നിവ നടക്കും രാത്രി 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് ഗാനമേളയും നടക്കും. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡൻ്റ് കെ ശങ്കരൻനായർ , സെക്രട്ടറി കെ രവീന്ദ്രൻ , ട്രഷറർ ഗോവിന്ദൻ നായർ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.