രാമപുരം: മുൻ മദ്രസാ അധ്യാപകനും മസ്ജിദ് ഇമാമുമായിരുന്ന ഫിറോസ് വാഫി ഇനി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്. മാർച്ച് 16ന് തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന 31 മത്തെ ബാച്ചിലാണ് പാസിംഗ് ഔട്ട് പരേഡ് പൂർത്തീകരിച്ചത്.
ബി.എ. എക്കണോമിക്സ് ബിരുദധാരിയായ ഫിറോസ് വാഫി പെരിന്തൽമണ്ണ തൂതദാറുൽ ഉലൂം വാഫി കോളേജിൽ പഠിക്കുന്ന കാലത്താണ് പിഎസ്‌സി പരിശീലനത്തിന് ഇറങ്ങുന്നത്. തുടർന്ന് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷയിൽ റാങ്ക് ജേതാവായി.ഇതിനിടെയാണ് 2017 ലാണ് പോലീസ് സേനയിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് മലപ്പുറം എം എസ് പി യിലേക്ക് 210 ദിവസത്തെ പോലീസ് പരിശീലനത്തിനായി പുറപ്പെടുന്നത്.
അഞ്ചുവർഷത്തോളം മലപ്പുറം എം എസ് പി ആസ്ഥാനത്ത് ഹവിൽദാറായി സേവനമനുഷ്ഠിച്ചു, 2024 ഫെബ്രുവരി 20മുതൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ബി എ ഹിസ്റ്ററി ബിരുദാരിയായ സഹോദരൻ മുഹമ്മദ് ഫൈസാദ് 2022ഒക്ടോബർ 20 മുതൽകേരള പോലീസ് സേനയുടെ ഭാഗമാണ്. ഇപ്പോൾ പാലക്കാട് കെഎപിടു പോലീസ് കോൺസ്റ്റബിൾ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്.
രാമപുരം എ.എച്ച് എൽ പി സ്കൂളിലെയും പുണർപ്പ വി എം എച്ച് എം യൂപി സ്കൂളിലെയും പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരും.
കോഴിക്കോട് ഇടിയങ്ങര ഹയാത്തുൽ ഇസ്ലാം മദ്രസ, മക്കരപ്പറമ്പ് നാറാണത്ത് പുണർപ്പ നൂറുൽഹുദാ മദ്രസ, രാമപുരം തെക്കേപ്പുറം ഹിദായത്ത് സിബിയാൻ മദ്രസ,രാമപുരം സ്കൂൾപടി നൂറുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിൽ അധ്യാപകനായും മസ്ജിദിലെ ഇമാമായും ഫിറോസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദീർഘകാലം ചായ മക്കാനി നടത്തിയിരുന്ന രാമപുരം പള്ളിപ്പടിയിലെ അമ്പലക്കുന്നൻ ഇണ്ണി എന്ന കുഞ്ഞു മുഹമ്മദിന്റെയും കടുങ്ങപുരം കണ്ണം പള്ളിയാലിൽ ഖദീജയുടെയും ആറു മക്കളിൽ രണ്ടുപേരാണ് പോലീസ് സേനയുടെ ഭാഗമായിട്ടുള്ളത്.
അരിപ്രയിലെ ചീരോത്ത് ആയിഷയാണ് ഭാര്യ, അയാൻ മാലിക്ക്, റയാൻ ഹാദി എന്നിവർ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.