വളാഞ്ചേരി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ശനിയാഴ്ച രാത്രി നടത്തം സംഘടിപ്പിക്കുന്നു. ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രാത്രി നടത്തം സംഘടിപ്പിക്കുന്നത് എന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാത്രി 9.30-ന് കോട്ടപ്പുറത്തുനിന്നാരംഭിക്കുന്ന രാത്രി നടത്തം കൊടുമുടിയിൽ സമാപിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വ്യാപാരികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ രാത്രി നടത്തത്തിൽ പങ്കുചേരുംലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വാർഡുകൾ കേന്ദ്രീകരിച്ചും പ്രധാന കവലകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം എന്നിവ നടത്തും. ലഘുലേഖകൾ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യും.പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.ടി. അമീർ, എൻ. ഖദീജ, ഭരണസമിതി അംഗങ്ങളായ പി.എം. ബാലചന്ദ്രൻ, കെ. മാനുപ്പ എന്നിവർ പങ്കെടുത്തു.ലഹരിക്കെതിരെ ഇരിമ്പിളിയം ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്നു; രാത്രി നടത്തം ശനിയാഴ്ച
0
ശനിയാഴ്ച, മാർച്ച് 22, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.