പാസ്പോർട്ട് നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകുന്നവർ നിർബന്ധമായും ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ പാസ്പോർട്ട് നിയമ ഭേദഗതി പ്രകാരം 2023 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ.
ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായ പരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം. നിയമം ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമ പ്രകാരം മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഓഫ് ബർത്ത്സ് ആന്റ് ഡെത്ത്സ്, രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആന്റ് ഡെത്ത്സ് ആക്ട് 1969 ന് കീഴിൽ വരുന്ന ഭരണ സംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തിയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക.
2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് പഴയതുപോലെ തന്നെ സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിങ്ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. താഴെ കാണുക
- അപേക്ഷകന്റെ സർവീസ് രേഖയുടെ പകർപ്പ് (സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ മാത്രം)
- അപേക്ഷകന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതോ സാക്ഷ്യപ്പെടുത്തിയതോ ആയ ജനനത്തീയതിയുള്ള പെൻഷൻ ഓർഡർ (വിരമിച്ച സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ)
- അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തിയ, ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഗതാഗത വകുപ്പ് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ്.
- അപേക്ഷകന്റെ ജനനത്തീയതി അടങ്ങിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ്.
- ഇൻഷുറൻസ് പോളിസി ഉടമയുടെ ജനനത്തീയതി രേഖപ്പെടുത്തിയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുകൾ ഓഫ് ഇന്ത്യയോ പൊതുമേഖലാ കമ്പനികളോ നൽകുന്ന പോളിസി ബോണ്ട്.
വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനി മുതൽ പാസ്പോർട്ടിന്റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനു പകരം ബാർ കോഡ് നൽകും.
പാസ്പോർട്ടുകൾക്ക് കളർ കോഡിങ് സംവിധാനവും ഏർപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലുള്ള പാസ്പോർട്ട്, ഡിപ്ലോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. പാസ്പോർട്ടിന്റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കും. മാതാപിതാക്കൾ വിവാഹ മോചിതരായ കുട്ടികളെ പരിഗണിച്ചാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.