ആര്‍ക്കോ പിടിച്ചില്ല.. ആളുകളെ വഴി തെറ്റിച്ച്.. കൂലി എഴുത്തുകാര്‍..
ഫാക്ട് ചെക്ക് ✅
ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള ലിങ്ക് "ഇട്ടത് എംബസ്സി തന്നെ" . Scam അല്ല ✅
എന്താണ് scam സംഭവത്തിന് ആധാരം
ഇന്നലെ വൈകുന്നേരം അയര്‍ലണ്ട് സമയത്ത്, ഇന്ത്യന്‍ എംബസ്സി, വിവിധ സേവനങ്ങള്‍ ഓൺലൈൻ ആയി ബുക്ക് ചെയ്യാമെന്ന് എംബസ്സിയുടെ സോഷ്യൽ മീഡിയ പേജുകളില്‍ ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള ലിങ്ക് : https://embassyofindia-dublin.youcanbook.me/ എന്ന് പോസ്റ്റ് ചെയ്തു.. ഇത് verification നടത്തി www.dailymalayaly.com ല്‍ അതേ ദിവസം തന്നെ പ്രസിദ്ധീകരിച്ചു.
ഇതൊന്നും അറിയാതെ നേരത്തേ കിടന്നുറങ്ങുന്ന കേരളത്തിലെ കൂലി എഴുത്തുകാര്‍ നടത്തുന്ന വെബ്‌സൈറ്റ്, എംബസി ലിങ്കില്‍ " .Me" എന്നുള്ളത് കണ്ടെത്തി രാവിലെ "rosemalayam" എന്ന portal ല്‍ ഇത് scam ആണ് എന്ന് വച്ച് കാച്ചി. ലിങ്ക് പോസ്റ്റ് ചെയ്തത് എംബസ്സി ആണ്. എന്നാൽ ഇത് രാവിലെ എഴുന്നേറ്റ് തട്ടി വിട്ടത് സിസ്റ്റത്തില്‍ ബുക്ക് ചെയ്ത നിരവധി പേരെ ആണ് വലച്ചത്.
യാതൊരു ബോധവും ഇല്ലാതെ കോപ്പി ക്യാറ്റ് ട്രാന്‍സ്ലേഷന്‍ നടത്തി പോന്നു വരുന്ന ഇത്തരം വെബ്‌സൈറ്റ് Contact location പോലും അജ്ഞാതമാക്കി പ്രവർത്തിച്ചു വരുന്നവയാണ്. ഇവയുടെ ലക്ഷ്യം വിദൂരമാണ്.
ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ച് പോസ്റ്റ് ചെയ്യുന്നു എന്ന വിധത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ പേരു വരെ വ്യാജ വാര്‍ത്ത പടച്ചു വിട്ട വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ ആളുകള്‍ www.dailymalayaly.com ല്‍ അയച്ചു തന്ന സ്ക്രീന്‍ ഷോട്ട് ഞങ്ങളുടെ ഫാക്ട് ചെക്ക് ടീം verification നടത്തി. അത് എംബസ്സിയുടെ തന്നെ സോഷ്യൽ മീഡിയ പേജുകളില്‍ (ഇപ്പോൾ ഒഴിവാക്കി) കണ്ടെത്തി. അതായത് പോസ്റ്റ് അതിൽ നിന്നും വരുന്ന email സന്ദേശം എംബസ്സി നല്‍കുന്നത് ആണെന്ന് സ്ഥിരീകരിച്ചു.
Notice Regarding Online Appointment System for Passport, Visa, OCI and Other Consular Services at the Embassy of India,...
Posted by India in Ireland (Embassy of India, Dublin) on Thursday, March 27, 2025
2025 ഏപ്രിൽ 01 മുതൽ, പാസ്‌പോർട്ട്, വിസ, OCI, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ തേടുന്നവർക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓൺലൈൻ https://embassyofindia-dublin.youcanbook.me/ എന്ന ലിങ്കിലൂടെ അപ്പോയിന്റ് മെന്റ് സൗകര്യം വിനിയോഗിക്കാം എന്നാണ് dublin ഇന്ത്യന്‍ എംബസി പറഞ്ഞിരുന്നത്.
ബുക്കിംഗ് നടത്തുന്നതിന് മുമ്പ് എംബസിയുടെ വെബ്‌സൈറ്റിലെ അവധിക്കാല ലിസ്റ്റ് ദയവായി പരിശോധിക്കുക: ലിങ്ക് എന്നും പറഞ്ഞിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ എംബസ്സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അതു വരെ അനിശ്ചിതത്ത്വം നിലനില്‍ക്കും.
ആവശ്യമായ ഡോക്യുമെൻ്റുകൾ, ഫീസ്, പ്രോസസ്സിംഗ് സമയം മുതലായവ ലിങ്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ദയവായി എംബസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക www.indianembassydublin.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.