കുറ്റിച്ചൽ പഞ്ചായത്തിലെ പ്രധാന റോഡാണ് കോട്ടൂർ - കുറ്റിച്ചൽ റോഡ്. വർഷങ്ങൾക്ക് ശേഷമാണ് ഈ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോട്ടൂർ - ഉത്തരം കോട് - കുറ്റിച്ചൽ റോഡിന് 6.5 കിലോമീറ്ററാണ് ദൈർഘ്യം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടൂർ ആനപ്പാർക്കിലേയ്ക്കുള്ള പ്രധാന റോഡാണിത്. റോഡിൻ്റെ പാർശ്വഭിത്തികൾ, ഓട , എന്നിവയുടെ നവികരണ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.
കോട്ടൂർ ചന്ത ജംഗ്ഷനിൽ നിന്നും വ്ളാവെട്ടിയിലേയ്ക്കുള്ള റോഡ് കയറ്റമുള്ളതാണ്. ഇവിടെ ഓടയില്ല. മാർക്കറ്റ് റോഡിൽ നിന്നും മഴക്കാലമാകുമ്പോൾ പ്രധാനറോഡിലേയ്ക്ക് കുത്തൊഴുക്കാണ്. മണ്ണും കല്ലും പാഴ് വസ്തുക്കളും മഴയത്ത് റോഡിലേയ്ക്കൊഴുകും. മാർക്കറ്റ് ജംഗ്ഷന് സമീപം ഒരു പടുകൂറ്റൺ മാവും, സി.പി.എം ൻ്റെ രക്തസാക്ഷി മണ്ഡപവും നിലവിലുണ്ട്.റോഡ് പണിയുടെ ഭാഗമായി റോഡ് വീതി കൂട്ടി ഓട നിർമ്മിക്കുന്നതിന് സി.പി.എം രക്ത സാക്ഷി മണ്ഡപം മാറ്റി തരാം എന്നും തടസമില്ലെന്നും രണ്ട് ബ്രാഞ്ച് സെക്രട്ടറി മാരായ ബി. സുരേഷും, എസ് അനീസും ചുമതലപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയില്ല.റോഡ് പണി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാവിൽ കായ്ച്ച് കിടക്കുന്ന മാങ്ങ, പി.ഡബ്ലിയു ഡി അധികൃതർ 15000/- രൂപയ്ക്ക് ലേലം ചെയ്തു. ലേലം നിർത്തി വയ്ക്കണമെന്ന് അധികൃതരോട് നാട്ട്കാർ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ തയ്യാറായില്ല. ഇനി ഒരു വർഷം കഴിഞ്ഞേ റോഡ് പണി അവിടെ ചെയ്യാനാകൂ.... കോട്ടൂർ യു.പി. സ്കൂളിന് സമീപം ആദിവാസി കുട്ടികൾ താമസിച്ച് പഠിക്കുന്ന സേവാഭാരതിയുടെബാലികാ സദനത്തിൻ്റെ പ്രവേശന കവാടവും പണിചെയ്യാതെ മാറ്റി ഇട്ടിരിക്കുകയാണ്.ഇവിടെയും ശക്തമായ മഴയത്ത് കല്ലും, മണ്ണുംകച്ചടകളും റോഡിലേയ്ക്കെത്തും. ഉയരം കൂടിയ സ്ഥലത്ത് നിന്നും പ്രധാന റോഡിലേയ്ക്കെത്തുന്ന പാഴ് വസ്തുകൾ ഓടയിലൂടെ ഒഴുകണമെങ്കിൽ ഇവിടെ ഓട നിർമ്മിച്ച് സ്ലാബ്ഇടണം. ഇതും മരാമത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡ് പണിയിൽ പക്ഷപാതമുണ്ടെന്നും അത് അടിയന്തിരമായി പരിഹരിയ്ക്കണമെന്നുമാണ് നാട്ട് കാരുടെ ആവശ്യംറോഡ് പണിയിൽ പക്ഷപാതമെന്ന് : പരാതിയുമായി നാട്ട് കാർ.
0
ബുധനാഴ്ച, മാർച്ച് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.