എടപ്പാൾ: കേരള പരസ്യകലാ സമിതിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ റോഡിലെ ആസാദ് ഓഡിറ്റോറിയത്തിൽ സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്ലാസും സ്നേഹ സംഗമവും സംഘടിപ്പിച്ചു. പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ശശികുമാർ എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അലി ഗ്ലാമർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജബ്ബാർ, ബാലൻ, പ്രകാശൻ, ഉദയൻ എടപ്പാൾ, പ്രേമദാസ്, റഷീദ്, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.എടപ്പാൾ, ചങ്ങരംകുളം, വളാഞ്ചേരി, പട്ടാമ്പി, പെരുമ്പിലാവ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നോമ്പുതുറക്ക് ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറി ബാലൻ നന്ദി പ്രകാശിപ്പിച്ചു.കേരള പരസ്യകലാ സമിതിയുടെ സമൂഹ നോമ്പുതുറയും ലഹരിവിരുദ്ധ ക്ലാസും ശ്രദ്ധേയമായി.
0
ബുധനാഴ്ച, മാർച്ച് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.