എടപ്പാൾ : അമൃത ആശുപത്രിയും മാതാ അമൃതാനന്ദമയീമഠം കുറ്റിപ്പാലയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 2025 മാർച്ച് 23 ഞായറാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെയായിരുന്നു ക്യാമ്പ് , ആയിരത്തിൽ അധികം പേർ പങ്കെടുത്ത ക്യാമ്പ് വളരെ വിജയകരമായിരുന്നു എന്ന് അധികൃതർ പറഞ്ഞു .ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗവിഭാഗം, നേത്രചികിത്സ (ഓഫ്താൽമോളജി), അസ്ഥിരോഗവിഭാഗം (ഓർത്തോപഡിക്സ്), ഇ.എൻ.ടി, ഗൈനക്കോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.
ക്യാമ്പിന്റെ ഭാഗമായി സ്വാമിനി അതുല്യാമ്യതപ്രാണാ (മഠാധിപതി, മത അമൃതാനന്ദമയീമഠം, എടപ്പാൾ/താനൂർ) അനുഗ്രഹ പ്രഭാഷണംനടത്തി ബഹു. സബ് കളക്ടർ ശ്രീ. ദിലീപ് കെ. കൈനിക്കര IAS ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ അഡ്വ. ശങ്കു ടി. ദാസ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നജീബ്, പ്രോഫ. സി. ശ്രീകുമാർ (ഫോർമേർ Superintendent IMCH, കാലിക്കറ്റ് മെഡിക്കൽ കോളേജ്) ക്യാമ്പിൽ സന്നിഹിതരായിരുന്നു.മാത മ്രുതാനന്ദമായി മാഡത്തിന്റെ സേവനപ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് സബ് കളക്ടർ ശ്രീ. ദിലീപ് കെ. കൈനിക്കര IAS ഉദ്ഘടനപ്രസംഗം നടത്തി , അമൃതാനന്ദമയി മാഡത്തിന്റെ കീഴിൽ ആണ് രാജ്യത്തെ തന്നെ ഉന്നത ശ്രേണിയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആശുപത്രികളും ഉള്ളത് എന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിയ ശ്രീ ശങ്കു ടി ദാസ് അഭിപ്രായപ്പെട്ടു , പ്രളയകാലത്ത് അതിൽ ഇരകളായവർക്ക് വേണ്ടി മഠം ഒരുക്കിയ സഹായ സഹകരണങ്ങളെ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് അനുസ്മരിക്കുകയും ഇത്തരം സേവാ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിനു പുറമെ സഞ്ചരിക്കുന്ന ഡയഗ്നോസ്റ്റിക് സെന്റെർ ഉൾപ്പെടെ ഉള്ള വിപുലമായ രീതിയിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്, X Ray,രക്ത പരിശോധന ലാബ് മുതലായ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മൊബൈൽ ഡയഗ്നോസ്റ്റിക് സെന്റർ തത്സമയം രോഗനിർണ്ണയം നടത്താനും , ചികിത്സകൾക്കും വളരെ ഉപകാരപ്പെടുന്നതാണ് എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .കുറ്റിപ്പാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.