കോട്ടയം: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു.
സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
CEOA സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 500000 /- അഞ്ചുലക്ഷം രൂപ ധനസഹായം നൽകുന്ന ആശ്രയ പദ്ധതിയിൽ കോട്ടയം ജില്ലയിൽ മരണപ്പെട്ട SKR അനിയുടെ ( പ്രകാശ് R ) കുടുംബത്തിന് 5 ലക്ഷം രൂപ സമ്മേളനത്തിൽ വച്ച് കൈമാറിയ ചടങ്ങിൽ സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികളെ ആദരിച്ചു.
സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികളും CEOA മെമ്പേഴ്സും കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ CEOA സംസ്ഥാന പ്രസിഡൻ്റ് ജിജി കടവിൽ, സംസ്ഥാന സെക്രട്ടറി സമീർ ബാബു , സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം,
കോട്ടയം ജില്ലാ പ്രസിഡൻ്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, വൈസ് പ്രസിഡൻ്റ് അനൂപ്, ട്രഷറർ ബിജുമോൻ KS, പാലാ മേഖലാ പ്രസിഡൻ്റ് ജിനീഷ് കട്ടച്ചിറ, മേഖലാ സെക്രട്ടറി വരുൺ ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.