.വട്ടംകുളം സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു.

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് 2024 മാർച്ച് 27-ന് കുളങ്ങര ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. പഞ്ചായത്തിലെ എല്ലാ വാർഡുകളും മാലിന്യമുക്തമാക്കിയതായി അധികൃതർ അറിയിച്ചു.

പരിസ്ഥിതി സൗന്ദര്യവൽക്കരണത്തിൻ്റെയും ആരോഗ്യമേഖലയിലെ പുരോഗതിയുടെയും ഭാഗമായി 15-ാം വാർഡിൻ്റെ മാലിന്യമുക്ത പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് നിർവ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് അധ്യക്ഷനായ ചടങ്ങിൽ കെ. ഭാസ്കരൻ വട്ടംകുളം, ഗ്രാമീണ വായനശാല സെക്രട്ടറി കെ. നാരായണൻ, എൻ.വി. അഷറഫ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള ഈ പ്രവർത്തനം വട്ടംകുളം പഞ്ചായത്തിനെ ശുചിത്വത്തിൻ്റെ മാതൃകയാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !