എസ്ഡിപിഐ പറവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി..

നോർത്ത് പറവൂർ : എസ്ഡിപിഐ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ മന്നം എ ഐ എം എം എ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം 2025 സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . സംഗമം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു.

നോമ്പ് കാലം ആരാധനയുടേതാണെങ്കിലും വിദ്വേഷം പരത്തുന്ന കാലത്ത് ഈ സൗഹൃദ ഇഫ്താറിന് ആഘോഷത്തിന്റെ മധുരമുണ്ട്. ഉത്തരേന്ത്യയിൽ നടക്കുന്ന ആഘോഷങ്ങളുടെ പേരിലുള്ള സംഘർഷങ്ങൾ പറവൂരിനെ ബാധിക്കാതിരിക്കാൻ എസ്ഡിപിഐ യുടെ ഈ സൗഹൃദ ഇഫ്താർ കാരണമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗത്തിൻ്റെ ആഘോഷങ്ങൾ നടക്കുമ്പോൾ അപരന്റെ ആരാധനാലയങ്ങൾ പായകൊണ്ട് മൂടുന്ന ഈ കാലത്ത് എസ്ഡിപിഐ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ എന്തുകൊണ്ടും പ്രശംസനീയമാണെന്ന്മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അഭിപ്രായപ്പെട്ടു.
പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു ,കൗൺസിലർ ജഹാംഗീർ വെടിമറ, വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് കെ കെ റൈഹാനത്ത് ടീച്ചർ, സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാർ, മണ്ഡലം പ്രസിഡണ്ട് ഫിദാ സിയാദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഷെഫ്റിൻ, പറവൂർ മണ്ഡലം സെക്രട്ടറി ഒ എ നാസർ, സി പി ഐ കോട്ടുവള്ളി ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ടി എ ബഷീർ മുസ്ലിം ലീഗ് പറവൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ അബ്ദുല്ല,വഖഫ് സംരക്ഷണ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുന്നാ ജാൻ സാഹിബ്,ഫ്രറ്റേണിറ്റി മൂവ്മെൻറ് പറവൂർ ഏരിയ പ്രസിഡന്റ് ഫജറു സാദിഖ്, എസ് ഐ ഒ പറവൂർ ഏരിയ പ്രസിഡന്റ് അനീസ് ഇബ്രാഹിം, വടക്കേക്കര യൂണിറ്റ് പ്രസിഡന്റ് അനസ്,എ ഐ വൈ എഫ് പറവൂർ മണ്ഡലം പ്രസിഡന്റ് എം എ സിറാജ്, മന്നം ലോക്കൽ സെക്രട്ടറി പി.വി. സാജു , കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഹബീബ് മന്നം, നിസാർ മാഞ്ഞാലി പിഡിപി, വഖഫ് മദ്രസ സംരക്ഷണവേദി ജില്ലാ കമ്മിറ്റി അംഗങ്ങളായ അമാനുള്ള, ഷാഹുൽ ഹമീദ്,റിട്ടയേർഡ് എസ് ഐ അലി കുഞ്ഞ്,മാധ്യമ പ്രവർത്തകൻ ദിഷാർ എൻ ആർ ,വാണിയക്കാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ മജീദ് ഖാസിമി, വള്ളുവള്ളി മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സി.ബി. ഉമ്മർ, വാണിയക്കാട് മഹല്ല് കമ്മിറ്റി പ്രസിഡൻറ് കെ കെ ഫൈസൽ , സെക്രട്ടറി കെ എ സലിം, റഫീക്ക് മന്നം, ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അജിതാഘോഷ്, എസ്ഡി റ്റി യു ജില്ലാ സെക്രട്ടറി യാക്കൂബ് സുൽത്താൻ, ഏരിയ സെക്രട്ടറി ഹാരിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
സംസാരിച്ചു.പറവൂർ മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതം ആശംസിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് സിയാദ് സി എസ് അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് നിസാർ അഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി സുൽഫിക്കർ വള്ളുവള്ളി, ഷഫീഖ് മന്നം, ഷമീർ ചന്തപ്പാടം, റിയാസ് പാറപ്പുറം, തൻസിൽ താന്നിപ്പാടം, ശിഹാബ് മന്നം തുടങ്ങിയ നേതാക്കൾ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !