തൃശൂർ : ബിന്ദുവിന് നൽകിയ സ്ഥലംമാറ്റ അപേക്ഷ വഴിയരികിലെ മാലിന്യത്തിൽ നിന്ന് കണ്ടെത്തി. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിക്കാൻ ഭാര്യയാണ് അപേക്ഷ നൽകിയത് നിവേദനം എങ്ങനെ മാലിന്യത്തിൽ വന്നുവെന്ന് അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
മന്ത്രി ആർ.ബിന്ദുവിന് നേരിട്ട് നൽകിയ സ്ഥലംമാറ്റ നിവേദനം തൃശൂരിലെ വഴിയരികിലെ മാലിന്യത്തിൽ നിന്ന് കണ്ടെത്തി. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിക്കാൻ ഭാര്യയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്..മന്ത്രി പങ്കെടുത്ത പരിപാടിയുടെ മാലിന്യങ്ങൾ തൃശൂർ ചേർപ്പിൽ വഴിയോരത്ത് തള്ളിയ നിലയിലായിരുന്നു. ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ കിട്ടിയത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി വഴികൾ വൃത്തിയാക്കുമ്പോഴാണ് മാലിന്യത്തിൽ നിന്ന് സ്ഥലംമാറ്റ അപേക്ഷ കിട്ടിയത്സ്ഥലമാറ്റത്തിനു വേണ്ടി മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനം മാലിന്യ കൂമ്പാരത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു ..
0
ചൊവ്വാഴ്ച, മാർച്ച് 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.