കുന്നംകുളം: 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിലൂടെ കുന്നംകുളം നഗരസഭ വികസനത്തിൻ്റെ പുതിയ പാതകൾ തുറക്കുന്നു. 189.73 കോടി രൂപ വരുമാനവും 184.14 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റിൽ 5.59 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അവതരിപ്പിച്ച ബജറ്റിൽ, നഗരത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃഷി, ക്ഷീരവികസനം, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശിശുവികസനം, സാമൂഹിക നീതി, പട്ടികജാതി വികസനം, അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സാമ്പത്തിക വികസനം, പരിസ്ഥിതി ശുചിത്വം, ടൂറിസം, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികളാണ് പ്രധാനമായും ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി മുനിസിപ്പൽ ബോണ്ട് പദ്ധതി ഉപയോഗപ്പെടുത്താൻ ബജറ്റിൽ നിർദ്ദേശമുണ്ട്. വിശപ്പുരഹിത നഗരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുഭിക്ഷ കാൻ്റീനിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.കൂടാതെ, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 200 വീടുകൾ നിർമ്മിക്കാനും 1000 വീടുകൾ നവീകരിക്കാനുമായി ആകെ 11 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിജ്ഞാന കേരളം പദ്ധതിയിലൂടെ 1000 പേർക്ക് തൊഴിൽ നൽകാനും നഗരവികസനത്തിനായി ഏഴ് സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കാനും ബജറ്റിൽ പദ്ധതികളുണ്ട്.പുതിയ ബസ് ടെർമിനലിൻ്റെ എക്‌സിറ്റ് റോഡ് നിർമ്മാണത്തിനായി 30 ലക്ഷം രൂപയും പുതിയ ടൗൺഹാളിൻ്റെ രൂപരേഖ തയ്യാറാക്കാൻ 20 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചിട്ടുകുന്നംകുളത്തിൻ്റെ ഭാവിയിലേക്കുള്ള ചുവടുവെയ്പ്പ്: സമഗ്ര വികസന ബജറ്റ് അവതരിപ്പിച്ചു.
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.