യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും , നിയുക്ത കാതോലിക്കയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ ഇന്ത്യയുടെ പ്രാദേശീക തലവനായും , ആകമാന സുറിയാനി സഭയുടെ രണ്ടാമനായും വാഴിക്കുന്ന ശ്രേഷ്ഠ കാതോലിക്ക സ്ഥാനരോഹണ ശുശ്രുഷകൾ ലെബനോനിൽ ഇന്ന് നടക്കും.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 ന് ലെബനോൻ അച്ചാനയിലെ പാത്രിയർക്ക അരമന സെൻ്റ് മേരീസ് പാത്രീയർക്ക കത്തീഡ്രലിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവ ചൊവ്വാഴ്ച വിശുദ്ധ കുർബ്ബാന മധ്യേ നടക്കുന്ന ചടങ്ങുകളിൽ ആകമാന സുറിയാനി സഭയുടെ 81-ാമത് കാതോലിക്ക ബാവയായി വാഴിക്കപ്പെടും.ലെബനോൻ പ്രസിഡൻ്റ് ജനറൽ ജോസഫ് ഔൺ വിശിഷ്ട അതിഥിയാകും കൂടാതെ വാഴിക്കൽ ചടങ്ങിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും , ഗൾഫ് - വിദേശ നാടുകളിൽ നിന്നും , കേരളത്തിൽ നിന്നുമായി സഭയിലെ മെത്രാപ്പോലീത്തമാർ , സഭാ ഭാരവാഹികൾ , വൈദീകർ തുടങ്ങി നൂറുകണക്കിന് ആളുകൾ ഞായർ , തിങ്കൾ ദിവസങ്ങളിലായി ലെബനോനിൽ എത്തി.ചൊവ്വാഴ്ച വൈകീട്ട് ലെബനോൻ പാത്രിയർക്ക അരമന കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായ കേന്ദ്ര ഗവൺമെൻ്റിനെ പ്രതിനിധീകരിച്ച് മുൻ മന്ത്രിമാരായ വി. മുരളീധരൻ , അൽഫോൺസ് കണ്ണന്താനം , എം.പി.മാരായ ബെന്നി ബഹനാൻ , ഷോൺ ജോർജ് ,കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം , മലങ്കര കത്തോലിക്ക സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മോർ ക്ലീമീസ് കാതോലിക്ക ബാവ ,മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച്. ഡോ. ജോസഫ് മാർ ബർണ്ണാബാസ് സഫ്രഗൻ മെത്രാപ്പോലിത്ത ,അന്ത്യോഖ്യൻ സിറിയൻ കത്തോലിക്ക സഭ അദ്ധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് യൂസഫ് മൂന്നാമൻഎന്നിവർ ലെബനോനിൽ എത്തി.ഞായർ , തിങ്കൾ ദിവസങ്ങളിൽ പാത്രീയർക്ക കത്തീഡ്രലിൽ നടന്ന സന്ധ്യ നമ്സ്കരത്തിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പാത്രീയർക്കീസ് ബാവയും , നിയുക്ത കതോലിക്ക ജോസഫ് മോർ ഗ്രീഗോറിയോസും നേതൃത്വം നൽകി.യാക്കോബായ സുറിയാനി സഭ കാതോലിക്ക സ്ഥാനാരോഹണം ഇന്ന് രാത്രി.
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.