കായംകുളം കുറ്റിത്തെരുവ് ജമാഅത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ പെരുന്നാൾ നമസ്ക്കാരാനന്തരം മസ്ജിദ് അംഗണത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. ബഹു: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ എ ഹക്കീം നെഹ ഉദ്ഘാടനം ചെയ്തു. ബഹു: കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
ജമാഅത്ത് ചീഫ് ഇമാം പി കെ എം ജലാലുദ്ദീൻ മദനി ആമുഖ പ്രഭാഷണം നിർവഹിച്ചു. ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനും, ജമാഅത്ത് അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുവാനും,ലഹരിവിരുദ്ധ കായംകുളം പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവർത്തിക്കുവാനും കമ്മിറ്റി തീരുമാനിച്ചുഏതെങ്കിലും ജമാഅത്ത് അംഗങ്ങളെ ലഹരി കേസുകളിൽ പിടിക്കപ്പെട്ടാൽ അവരെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കുവാനും കമ്മിറ്റി തീരുമാനിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അൽ ബർക്കത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്ത് ജനറൽ സെക്രട്ടറി ഫസിൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.ജമാഅത്തിന്റെ കീഴിലുള്ള വിവിധ തൈക്കാവുകളിലെ ഉസ്താദന്മാർ, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ, നൂറുകണക്കിന് വിശ്വാസികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഹുസൈൻ ആലുംമൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തി.കുറ്റിത്തെരുവ് ജമാഅത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ പെരുന്നാൾ നമസ്ക്കാരാനന്തരംലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു..
0
തിങ്കളാഴ്ച, മാർച്ച് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.