തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തൊണ്ടയില്‍ പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു പൊലീസ് നേരത്തേ സംശയിച്ചിരുന്നു.മരണകാരണം കൃത്യമായി അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. കുഞ്ഞിനെ ഒരാഴ്ച മുൻപാണ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു ശിശുക്ഷേമ സമതിയിൽ എത്തിച്ചത്. ഒരുമാസം മുൻപു മറ്റൊരു കുട്ടിയും ശിശുക്ഷേമ സമിതിയിൽ മരിച്ചിരുന്നു.അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ മരിച്ച സംഭവം ശ്വാസംമുട്ടൽ കൂടിയതാണെന്ന് സംശയം.
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.