പാലാ : ശുചിത്വ മാലിന്യ നിർമാർജ്ജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയർ, ഓപ്പൺ ജിം, എന്നിവ ഉൾപ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും. ദാരിദ്ര്യ നിർമാർജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉൾപ്പെടുത്തിക്കൊണ്ടും കരൂർ പഞ്ചായത്തിൻ്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂർ ശർക്കര, കരൂർ ബ്രാൻഡ് റൈസ് എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് കാർഷിക വാണിജ്യ മേഖലയിൽ 90 ലക്ഷം രൂപ വകയിരുത്തുകയും വനിതാ ഘടക പദ്ധതി എന്നിവർക്കായി 60 ലക്ഷം ഭിന്നശേഷിക്കാർ വയോജനങ്ങൾ, എന്നിവർക്കും ഫണ്ട് വകയിരുത്തി കുട്ടികൾക്ക് വിദ്യാഭ്യാസമേഖല , ലഹരി വിരുദ്ധ പ്രചാരണം എന്നിവക്കായി 35 ലക്ഷം രൂപയും പാലാ കെ.എം. മാണി സ്മാരക ഗവൺമെൻ്റ് ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ കേന്ദ്രത്തിന് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമീണ റോഡുകൾ, കെട്ടിട നിർമ്മാണം, തെരുവ് വിളക്ക് പരിപാലനം, ചെക്ക് ഡാമുകൾ, പൊതു കിണർ നവീകരണം എന്നിവയ്ക്കായി മൂന്നു കോടി രൂപ പി.എച്ച്.സി. കരൂർ, കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറി എന്നിവയ്ക്കായി 40 ലക്ഷം രൂപയും വകയിരുത്തി.കരൂർ പഞ്ചായത്തിന്റെ 2025- 26 വർഷത്തെ ബഡ്‌ജറ്റ് വൈസ് പ്രസിഡൻറ് സാജു ജോർജ്ജ് വെട്ടത്തേട്ട് അവതരിപ്പിച്ചു. 20,38,00,203 ,203 /- രൂപ ആകെ വരവും, 177480478/- രൂപാ ചെലവും 13632136 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സമ്മ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബോസ് എന്നിവരും മെമ്പർമാരായ സിനാ ജോൺ, ലിന്റൻ ജോസഫ്, സ്‌മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, അഖില അനിൽകുമാർ, ആനിയമ്മ ജോസ്, പ്രേമ കൃഷ്‌ണസ്വാമി, പ്രിൻസ് അഗസ്റ്റിൻ, ഗിരിജ ജയൻ എന്നിവർ പങ്കെടുത്തു. അഖില അനിൽ കുമാർ കൃതജ്ഞത പറഞ്ഞു.ശുചിത്വ- മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകി കരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു..
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.