അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി, കോഴ്സ് കഴിഞ്ഞ എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ, കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി. എംബിഎ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ദുരവസ്ഥ.
മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് വീണ്ടും എഴുതേണ്ടത്. ഈ വിദ്യാര്‍ത്ഥികള്‍ നാലാം സെമസ്റ്റര്‍ പരീക്ഷയും എഴുതിയിരുന്നു. ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. ഏപ്രില്‍ 7ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇമെയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്.മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. വരുന്ന വഴിയില്‍ ഉത്തരക്കടലാസ് കാണാതായി എന്നാണ് അധ്യാപകന് പറയുന്നത്. വിഷയം സിന്‍ഡിക്കേറ്റ് പരിശോധിച്ചു. കേരള സർവ്വകലാശാല ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വൈസ് ചാൻസിലർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.