കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട്: കൊല്ലംകോട് നെന്മേനിയിലെ കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.

നെന്മേനി പറശ്ശേരി ഹൗസിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കല്ലേരിപൊറ്റയിലെ കുളത്തിൽനിന്നു കണ്ടെത്തിയത്. അമ്മയും മകനും രാവിലെ കുളത്തിൽ കുളിക്കാനായി പോയിരുന്നു.
പതിനൊന്നരയോടെ കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കൂടി കണ്ടതോടെ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !