കണ്ണൂർ ∙ ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റു മരിച്ചു. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം.
കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 8 മണിയോടെ വീണ്ടും ഇരുവരും തമ്മിൽ തർക്കം നടന്നപ്പോൾ സിജോയ് ഇസ്മായിലിനെ വെട്ടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞു.നാട്ടുകാരിൽ നിന്ന് വിവരം അറിഞ്ഞ പൊലീസ് സിജോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം, ഒരാൾ വെട്ടേറ്റു മരിച്ചു
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.