പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ.റിൻഷ (31) എന്നിവരാണ് മരിച്ചത്. മാർച്ച് 14ന് ജമ്മുകശ്മീരിലെ സാംബയില്‍ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച റിൻഷ മരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നിധീഷും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.മദ്രാസ് 3 റെജിമെന്റില്‍ നായിക് തസ്തികയില്‍ 13 വർഷമായി സേവനമനുഷ്ഠിക്കുകയാണ് നിധീഷ്. കേരള പൊലീസില്‍ സി.പി.ഒ തസ്തികയില്‍ ട്രെയിനിയായിരുന്നു റിൻഷ. 2024 ഡിസംബറില്‍ അവധിക്ക് വന്നപ്പോള്‍ ഭാര്യയെയും കൂടെ കൊണ്ടു പോയത്.മലയാളികളായ യുവ സൈനികനും പോലീസുകാരിയായ ഭാര്യയും ജെമ്മുകാശ്മീരിൽ വിഷംകഴിച്ച് മരിച്ചു
0
വെള്ളിയാഴ്ച, മാർച്ച് 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.