കൊല്ലം : പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി
വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ച പ്രതി ശ്രീജിത്ത് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ പ്രതികൾ ഭീഷണി മുഴക്കിയത്.മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബം നൽകിയ പരാതിയിൽ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.എന്നാൽ കഴിഞ്ഞദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിക്ക് നേരെ കുളത്തൂപ്പുഴ ടൗണില്‍ വച്ചാണ് അതിക്രമമുണ്ടായത്.ഓട്ടോ ഡ്രൈവറായ മഹേഷിനോപ്പമെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ.
0
ഞായറാഴ്ച, മാർച്ച് 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.