എടപ്പാൾ: ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി ശ്രീ. കെ.എം. അച്യുതൻ നമ്പൂതിരിയെ ഭാരതീയ വിചാരകേന്ദ്രം ആദരിച്ചു. സ്ഥാനീയ സമിതി അധ്യക്ഷ ശ്രീമതി പത്മജാ വേണുഗോപാൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചായിരുന്നു ആദരിച്ചത് .
ചടങ്ങിൽ ഡോ.യു ഗിരീഷ് ശ്രീ കൃഷ്ണാനന്ദ്, ശ്രീ എം.കെ. അജിത്, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.വട്ടംകുളം കവുപ്രമാറത്ത് മന നീലകണ്ഠൻ നമ്പൂതിരിയുടെയും ശ്രീമതി പാർവ്വതി അന്തർജനത്തിന്റെയും പുത്രനാണ് ശ്രീ അച്യുതൻ നമ്പൂതിരി. ഇത് നാലാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത്.വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ ശ്രീ അച്യുതൻ നമ്പൂതിരി, ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഉച്ചപൂജ നിർവഹിച്ച മേൽശാന്തി ശ്രീ പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.മാറഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ശ്രീമതി നിസയാണ് ശ്രീ അച്യുതൻ നമ്പൂതിരിയുടെ പത്നി. മകൻ കൃഷ്ണദത്തും കുടുംബത്തിലുണ്ട്.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.