നെടുമങ്ങാട് താന്നിമൂട് തിരിച്ചിട്ടപ്പാറയിൽ തീ പടര്‍ന്ന് പിടിച്ചു സമീപത്തെ റബ്ബര്‍ തോട്ടം കത്തി നശിച്ചു

നെടുമങ്ങാട്: നെടുമങ്ങാടിനു സമീപം താന്നിമൂട് തിരിച്ചിട്ടപ്പാറ മലയില്‍ തീ പടര്‍ന്ന് റബ്ബര്‍ തോട്ടം കത്തി നശിച്ചു.

ഇന്ന് രാത്രി എട്ട് അരയോടെയാണ് മലമുകളില്‍ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചിട്ട പാറയ്ക്കിടയിലുള്ള പുരയിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്ന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേയ്ക്കു വ്യാപിക്കുകയായിരുന്നു. മലമുകളില്‍ ജനവാസമില്ല.മലയുടെ അടിവാരങ്ങളിൽ വസിക്കുന്നവരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
നെടുമങ്ങാട് യൂണിറ്റില്‍ നിന്നും രണ്ടുയൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മലമുകളില്‍ വാഹനം കയറാത്തതിനാല്‍ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും മലകയറി മറ്റു മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് തീ അണയ്ക്കുന്നത്.
തീയുടെ ആളിപ്പടരല്‍ നിയന്ത്രണവിധേയമായെങ്കിലും മറ്റുമേഖലയിലേയ്ക്ക് തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്.അധികപ്പടര്‍ച്ച തടയാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !