കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിൽ സുപ്രധാന നടപടി കളുമായി കോടതി,

കോഴഞ്ചേരി : ഇലന്തൂരിലെ നരബലി കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്.

ഇതിന് ശേഷം കാലടി സ്വദേശിനി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടങ്ങും പെരുമ്പാവൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കേസിലെ ഒന്നാം പ്രതി.

ഇലന്തൂർ സ്വദേശി ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയായ ശേഷം സാക്ഷി വിസ്താരം ആരംഭിക്കും. 2022 സെപ്തംബർ 16 ന് പത്മയെ കൊലപ്പെടുത്തി മൃതദേഹം 56 കഷണങ്ങളാക്കി ഇലന്തൂരിൽ ഭഗവത് സിംഗിൻ്റെ വീട്ടു പറമ്പിൽ കുഴിച്ചിട്ടെന്നാണ് കേസ്.

റോസ്‌ലിയുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുന്നത്. ഇതെല്ലാം ഡിഎൻ എ പരിശോധനയിൽ ഇവരുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേസിൽ 166 സാക്ഷിമൊഴികളും 147 തെളിവുകളും 307 രേഖകളും  കോടതി പരിശോധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !