കൊച്ചി: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമലക്കാരെ കൈയൊഴിഞ്ഞ് കേന്ദ്രം. ഇവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല. പകരം ഒരു വർഷത്തെ മോറട്ടോറിയം നൽകും. മുതലും പലിശയും പുനഃക്രമീകരിക്കും.
ഹൈക്കോടതിയിലാണ് നിലപാടറിയിച്ചത്. ഭൂമിയും സമ്പാദ്യവും നഷ്ടപ്പെട്ടവർ എന്തുചെയ്യുമെന്ന് ചോദിച്ച കോടതി, കേന്ദ്ര നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വായ്പകൾ എഴുതിത്തള്ളുന്ന കീഴ്‌വഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി.സംസ്ഥാനതല ബാങ്കേഴ്സ് സമിതി ശുപാർശ ഇപ്രകാരമാണെന്ന് കേന്ദ്രത്തിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ചാണ് മോറട്ടോറിയം. വായ്പയിൽ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും.
ബാങ്കുകളുടെ ഈ നിലപാട് തീർത്തും അനുചിതമാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയാണ് പരിഗണിച്ചത്. കടാശ്വാസത്തിന് സ്വീകരിക്കുന്ന നടപടികളിൽ വ്യക്തത വരുത്തി ഏപ്രിൽ 7നകം വിശദ സത്യവാങ്മൂലം സമർപ്പിക്കണം. ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.