പൊന്നാനി : എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിന് ബുധനാഴ്ച വൈകിട്ട് മലപ്പുറം ജില്ലയിലെ പൊന്നാനി കടപ്പുറത്ത് നിന്ന് തുടക്കമായി.ദീപശിഖാ പ്രയാണം പൊന്നാനി നഗരസഭാദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു.
പള്ളി വികാരി ഫാ.എൽദോ ആലുക്ക അധ്യക്ഷനായി.മുൻ പാർലമെൻ്റ് മെമ്പർ സി.ഹരിദാസ് മുഖ്യാതിഥിയായി ബന്യാമിൻ മുളരിയിക്കൽ റമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി ദീപശീഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.വൈദീകരായ ഫാ ഷിബിൻ പോൾ , സഹവികാരി ഫാ. ഡോൺ പോൾ താടിക്കാരൻ,പുറത്തൂർ എൽ .പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
വടക്കൻ പറവൂർ പള്ളി സെക്രട്ടറി നിബുകുര്യൻ അമ്പൂക്കൻ സ്വാഗതവും , പള്ളി സഹവികാരി ഫാ. എൽദോ കുളങ്ങര നന്ദിയും പറഞ്ഞു.എ.ഡി 1665 ൽ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ ആദ്യമായി കപ്പൽ ഇറങ്ങിയത് പൊന്നാനിയിലായിരുന്നു. ആദ്യമായി ഇറങ്ങിയതിൻ്റെ ഓർമ്മ പുതുക്കിയാണ് ബാവയുടെ ഛായ ചിത്രം വഹിച്ചുള്ള പ്രയാണയാത്ര പൊന്നാനിയിൽ നിന്ന് തുടക്കം കുറിച്ചത്. എ.ഡി.1681 ബാവ വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ബാവകാലം ചെയതു.ദീപശിഖാ പ്രയാണം യാക്കോബായ സുറിയാനി സഭയുടെ മലബാർ ,കോഴിക്കോട് ,തൃശൂർ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും മാർച്ച് 28ന് വെള്ളിയാഴ്ച വൈകിട്ട് പ്രയാണം വടക്കൻ പറവൂരിലെത്തും.ഏപ്രിൽ 24 ,25 ,26 ,27 ( ,വ്യാഴം ,വെള്ളി ,ശനി , ഞായർ ) നാലു ദിവസങ്ങളിലായാണ് ബാവയുടെ 344 മത് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.