ലക്നൗ: ഒരുകുപ്പി മദ്യം വാങ്ങിയാൽ ഒരുകുപ്പി തികച്ചും സൗജന്യം. ഈ ഓഫർ സ്റ്റോക്ക് തീരുംവരെമാത്രം. നോയിഡയിലെ മദ്യശാലകളിലാണ് ഗംഭീര ഓഫർ നൽകുന്നത്.
അടുത്തമാസം ഒന്നുമുതൽ സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വരും. അതിനുമുമ്പ് നിലവിലെ സ്റ്റോക്കുകൾ വിറ്റുതീർക്കാനാണ് ഓഫർ നൽകിയതെന്നാണ് റിപ്പോർട്ട്. എല്ലാ ബ്രാൻഡുകൾക്കും ഓഫർ ഉണ്ടാവും.മാർച്ച് 31ന് മുമ്പ് വിൽക്കാതെ ശേഷിക്കുന്ന മദ്യം മുഴുവൻ എക്സൈസ് ഏറ്റെടുക്കും. അത് തങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കും എന്നുകണ്ടാണ് ഇത്തരമൊരു ഓഫർ നൽകാൻ മദ്യശാലകൾ തയ്യാറായത്. മദ്യത്തിനൊപ്പം ബിയറിയും വൈനിനും ഓഫറുണ്ട്. ചില വിൽപ്പനശാലകളിൽ ഗംഭീര വിലക്കുറവുമുണ്ട്. ഓഫർ പ്രഖ്യാപിച്ചതോടെ മദ്യശാലകൾക്കുമുന്നിൽ വൻ തിരക്കാണ്.പലരും ജോലിക്കുപോകാതെ കടംവാങ്ങിച്ചും കുപ്പികൾ വാങ്ങിക്കൂട്ടാനുളള തിരക്കിലാണ്. മുസാഫർനഗറിൽ മദ്യംവാങ്ങാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതോടെ പൊലീസിനെ വിളിക്കേണ്ടിവന്നു. വിൽപ്പന ഇതുപോലെ മുന്നോട്ടുപോയാൽ മാർച്ച് 31ന് മുമ്പുതന്നെ നിലവിലുള്ള സ്റ്റോക്കുകൾ മുഴുവൻ വിറ്റുതീരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾതന്നെ പലയിടങ്ങളിലും മുന്തിയ ഇറങ്ങൾ കിട്ടാനില്ല.നിലവിലെ മദ്യനയത്തിൽ കാതലായ മാറ്റമാണ് അടുത്തമാസംമുതൽ ഉണ്ടാവുന്നത്. ബിയറും വിദേശമദ്യവും ഒരുമിച്ച് വിൽക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. അതോടെ നിലവിലെ വിൽപ്പനശാലകളുടെ എണ്ണം കുറഞ്ഞേക്കും എന്നാണ് കരുതുന്നത്. ബിയർ, വൈൻ എന്നിവമാത്രം വിറ്റിരുന്ന ഷോപ്പുകൾ പരസ്പരം ലഭിക്കുന്നതിനാലാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.