എ വി റസലിന്റെ വിയോഗത്തെ തുടർന്ന് പുതിയ പാർട്ടി സെക്രട്ടറയെ അടുത്തയാഴ്ച തിരഞ്ഞെടുക്കും

കോട്ടയം: സിപിഐഎം ജില്ലാ സെക്രട്ടറിയെ അടുത്തയാഴ്ച തീരുമാനിക്കും. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ വിയോഗത്തെ തുടർന്നാണ് പുതിയ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ജില്ലയിൽ സജീവമായി പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവരെ ആയിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ടി ആർ രഘുനാഥ് പ്രഥമ പരിഗണനയിലുണ്ട്. മുതിർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഹരികുമാർ, സിഐടിയു നേതാവ് കെ എം രാധാകൃഷ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ എന്നിവരും പരിഗണനയിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസലിന്റെ വിയോഗം. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം.
ഒരു മാസം മുന്‍പായിരുന്നു റസല്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !