പാലാ: കളഞ്ഞു കിട്ടിയ മൂന്നു പവൻ സ്വർണ്ണമാല മേലുകാവ് പോലീസ് മുഖേന ഉടമയ്ക്ക് തിരിച്ചു നൽകിയ പിഴക് സ്വദേശി ഒറ്റപ്ലാക്കൽ ദേവസ്യാച്ചന് പിഴക് വാർഡിൽ ആദരവ്,
കുമിളി എട്ടാംമൈൽ സ്വദേശിയും ഏലക്ക വ്യാപാരിയുമായ കോട്ടൂപ്പള്ളീൽ ജിജിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് കഴിഞ്ഞ ദിവസം കുടുംബ പരമായ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം വരുന്നതിനിടയിൽ പ്രവിത്താനം ഭാഗത്ത് വെച്ച് നഷ്ടപെട്ടത്.പാതയോരത്തുനിന്ന് കിട്ടിയ മാല സ്വർണ്ണമാണ് എന്ന് തിരിച്ചറിഞ്ഞ പിഴക് സ്വദേശിയും ലോട്ടറി വ്യാപാരിയുമായ ദേവസ്യാച്ചൻ വിവരം മേലുകാവ് പോലീസിൽ അറിയിക്കുകയും തുടർന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ SHO അഭിലാഷ് എംടിയുടെയും എ.എസ്ഐ സജിനി എൻ ടി,സീനിയർ സിപിഒ ജസ്റ്റിൻ ജോസഫ്,സിപിഒ സന്തോഷ് അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ നൽകുകയുമായിരുന്നു..ഡെയ്‌ലി മലയാളി ന്യുസ് വാർത്ത ശ്രദ്ധയിൽപെട്ട പിഴക് പതിനാലാം വാർഡ് മെമ്പർ റീത്ത ജോർജ് ദേവസ്യാച്ചന്റെ വീട് സന്ദർശിക്കുകയും സമൂഹത്തിന് മാതൃകയായി പെരുമാറുകയും ചെയ്ത വ്യക്തി എന്ന നിലയിൽ ദേവസ്യാച്ചൻ അഭിനന്ദനത്തിനും ആദരാവിനും അർഹനാണെന്നും നേരിൽ കണ്ട് അറിയിക്കുകയും ദേവസ്യാച്ചനെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.മുൻപ് കോവിഡ് സമയത്ത് വാർഡിലെ നൂറു കണക്കിന് സാധാരണക്കാരായ ആളുകൾക്ക് രോഗബാധയേറ്റപ്പോൾ സ്വർണ്ണാഭരണങ്ങൾ വിറ്റ് രോഗികളെ ചികിൽസിച്ച റീത്ത മെമ്പറെ അന്ന് പുരോഹിതരും ജനപ്രതിനിധികളുമടക്കം നിരവധിപേർ അഭിനന്ദിച്ചിരുന്നു..സാമൂഹ്യ പ്രതിബദ്ധതയും സത്യ സന്ധതയും ത്യജിക്കാനുള്ള മനസുമാണ് വെക്തികളെ പക്വമതികളാക്കി മാറ്റുന്നതെന്നും ദേവസ്യാച്ചനെ സന്ദർശിച്ച റീത്ത ജോർജ് അഭിപ്രായപെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.