'' വിശന്നൊട്ടിയ വയറും വീൽചെയറിലെ ജീവിതവും..സുനിതയ്ക്ക് ഇനി ജീവിക്കണമെങ്കിൽ നിങ്ങളുടെ കരുതലിന്റെ കയ്യൊപ്പ് ആവശ്യമാണ്...!

അർഹരെയും അനർഹരെയും,മുൻഗണനാ ക്രമത്തിൻറെ മുടിനാരിഴകീറി പരിശോധിച്ച് ഒടുവിൽ തങ്ങൾക്ക് സ്വീകാര്യരായവർക്ക് അനൂകൂല്യങ്ങൾ കൊടുക്കുന്ന നമ്മുടെ നമ്മുടെ നാട്ടിൽ,ഏതൊരു സർക്കാർ ആനുകൂല്യവും മതിയാകാതെ വരുന്നവർ ഉണ്ട്.

അത് അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്...പാലാ തലപ്പലം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ #കൂടെയുണ്ട് #ഒപ്പമുണ്ട് #ഞങ്ങളുണ്ട് എന്ന സോഷ്യൽ മീഡിയ ഹാഷ്ടാഗുകൾക്കപ്പുറത്ത്, ആരും കാണാതെ..ആരും അറിയാതെ.. 

ഇനിയെന്ത് എന്ന ചോദ്യവുമായി ജീവിക്കുന്ന രണ്ട് പേരുണ്ട്,..സുനിതയും സുഖ്ദേവും,ഏതാനും വർഷങ്ങളായി തലപ്പലം ഗ്രാമപഞ്ചായത്തിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു വന്ന സുനിതയും സുഖ്ദേവും ഇപ്പോൾ മൂന്നാം വാർഡിലാണ് ഏതാനും വർഷങ്ങളായി താമസിക്കുന്നത്,

ജന്മനാ അരയ്ക്ക് കീഴ്‌പ്പോട്ട് ചലനശേഷിയില്ലാത്ത സുനിതയും,കിഡ്‌നിക്കും തലയ്ക്കും ഗുരുതര രോഗങ്ങൾ ബാധിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലിയുമാണ് ഇപ്പോൾ സുനിതയുടെ ഭർത്താവ് സുഖ്ദേവും, ആകെയുള്ള വരുമാനം ഇപ്പോൾ സുനിതയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന അംഗപരിമിതർക്കുള്ള 1600 രൂപ പെൻഷൻ മാത്രമാണ് അത് പലപ്പോഴും കൃത്യമായി ലഭിക്കാറുമില്ല,

രണ്ടായിരത്തി അഞ്ഞൂറ് രൂപ വാടക കൊടുത്തു ജീവിക്കുന്ന സുനിതയും സുഖ്ദേവും ഇപ്പോൾ വാടക വീട് ഒഴിയേണ്ട അവസ്ഥയിലാണ്,ചികിത്സയ്‌ക്കോ നിത്യവൃത്തിക്കോ യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് വാർഡ് മെമ്പർ സതീഷ് കെ ബിയോട് ഇവർ കാര്യങ്ങൾ ധരിപ്പിക്കുന്നത്,സ്വന്തമായി ഭൂമിയില്ലാത്തതിനാലും മാറ്റ് സാങ്കേതിക കാരണങ്ങളാലും ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ഇപ്പോഴും വിദൂര സ്വപനം മാത്രമാണ്,

തികച്ചും സാധാരണക്കാരും കൂലിപ്പണിക്കാരുമായ അകന്ന ബന്ധുക്കൾക്കും ഇവരെ സംരക്ഷിക്കാനോ ചികിത്സ ഉറപ്പാക്കാനോ സാധിക്കുന്നില്ല,ചികിത്സയ്ക്കും മറ്റുമായി തന്നെ മാസം പതിനായിരത്തോളം രൂപ ഇവർക്ക് ആവശ്യമാണ് കൂടാതെ വാടകയും,പലപ്പോഴും പട്ടിണി കിടക്കേണ്ടിവരുന്ന സാഹചര്യം നമ്മുടെ ഇടയിൽ ഒരാൾക്കോ ഒരു കുടുംബത്തിനോ ഉണ്ടാകേണ്ടിവരുന്നത് കണ്ടു നില്ക്കാൻ സാധിക്കാത്തതുകൊണ്ട് മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണ്,

പക്ഷെ ഏറ്റവും വലിയ വെല്ലുവിളി കയറിക്കിടക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിയും അടച്ചുറപ്പില്ലാത്ത വീടും ഇല്ലാത്തതാണ്..ജന്മനാ വീൽചെയറിലും ഇപ്പോൾ വിശക്കുന്ന വയറുമായി എല്ലാവരുടെയും കാൺകെ പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന സുനിതയുടെ സ്വപ്നം അടച്ചുറപ്പുള്ള ചെറിയൊരു വീടും ഒരുതുണ്ട് ഭൂമിയുമാണ്,മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഡ് മെമ്പർ സതീഷും മുൻകൈ എടുത്ത് ഇവർക്ക് ഒരു ഒരു തുണ്ട് ഭൂമിയും ചെറിയൊരു വീടും നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്,..

സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയായ അക്ഷര നഗരികോട്ടയത്ത്' ഇവിടെ പാലായിൽ, വിശപ്പുകൊണ്ടും രോഗങ്ങൾകൊണ്ടും വീൽചെയറിൽ ജീവിതം കെട്ടുപോയ ഒരുകുടുംബത്തിന്റെ തകർച്ചയിലും തളർച്ചയിലും അവരെ കൈപിടിച്ചുയർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

ഇവരുടെ കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവും ചികിത്സയും  യാഥാർഥ്യമാക്കാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്,അതിനായി പ്ലാശനാൽ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ സുനിതയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്,

നിങ്ങൾക്ക് ചെറുതും വലുതുമായ തുകകൾ നേരിട്ട് സുനിതയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്_ ,  

_A/c no: 40744101040184_

_IFSC:  KLGB0040744_

_KERALA GRAMIN BANK_

_PLASSANAL BRANCH...._

_GPAY/PHONE PAY/PAYTM.._

      _സുനിത 7510751138_

      _സതീഷ് കെ ബി._

      _(വാർഡ് മെമ്പർ)_ 

      _തലപ്പലം ഗ്രാമപഞ്ചായത്ത്_ 

      _Mob.. 9744965337_

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !