അയർലണ്ട്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് മുള്ളിംഗറിൽ നടന്ന പരേഡിൽ വൈവിധ്യവും വർണ്ണാഭവുമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഇന്ത്യൻ സമൂഹത്തിന് സാധിച്ചു.
കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു.ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ മുള്ളിംഗർ ഇന്ത്യൻ അസോസിയേഷന്റെ പരേഡിനായി.വർണ്ണാഭമായ St. Patrick’s Day പരേഡിൽ നിറസാന്നിദ്ധ്യമായി മുള്ളിംഗർ ഇന്ത്യൻ അസോസിയേഷൻ.
0
വ്യാഴാഴ്ച, മാർച്ച് 20, 2025
ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ ചെണ്ടമേളം, പുലികളി എന്നിവക്ക് പുറമേ ഭാരതീയ കലാ സംസ്കാരം വിളിച്ചോതുന്ന തിരുവാതിര, ഇൻഡോ-വെസ്റ്റേൺ ഡാൻസ്, പുലികളി എന്നിവ കാണികൾക്ക് പുതിയ അനുഭവമായി.ഈ വർഷത്തെ മുള്ളിംഗർ പരേഡ് തീം ഉൾകൊണ്ട് അയർലണ്ടിന്റെയും ഇന്ത്യയുടെയും വിവിധ സ്പോർട്സ് ഐറ്റംസ് പ്രദർശിപ്പിക്കുവാൻ ഇന്ത്യൻ സമൂഹത്തിനായി. അതിൽ ക്രിക്കറ്റ്, വടംവലി, ഹോക്കി എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു.കാലാവസ്ഥ വെല്ലുവിളികൾ മറികടന്ന് ആവേശപൂർവ്വം പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മുള്ളിംഗർ ഇന്ത്യൻ അസോസിയേഷൻ കമ്മിറ്റി നന്ദി അറിയിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.